പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പറന്ന എയര്‍ ഏഷ്യന്‍ വിമാനം പെര്‍ത്തില്‍ തന്നെ തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരികെ ഇറക്കിയെന്നാണ് വിമാന അധികൃതരുടെ വിശദീകരണം.
151 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ ബാലി ദ്വീപിലേക്ക് പറന്ന എ 320 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് 25 മിനിറ്റിന് ശേഷം തിരിച്ചിറക്കിയത്.
ഓക്സിജന്‍ മാസ്ക് തൂക്കിയിട്ടിരിക്കുന്നതിന്റെയും ഒരു യാത്രക്കാരന് വിമാനം താഴെയിറക്കാന്‍ ആവശ്യപ്പെട്ട ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പ്രദേശിക ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി ശ്രദ്ധിച്ചിരുന്നെന്ന് എയര്‍ എഷ്യ പ്രസ്താവനയില്‍ അറിയിച്ചു. ഇതിനുപുറമെ യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.