യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി; കനത്ത സുരക്ഷ

0
53

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

കനത്ത സുരക്ഷയാണ് ഹര്‍ത്താലില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. തികച്ചും സമാധാനപരമായ ഹര്‍ത്താലായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കരുതെന്നുള്ള കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വാഹന ഗതാഗതം തടയുക നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്ന നിര്‍ദ്ദേശം പൊലീസിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് ഇന്നലെ രാത്രി മുതല്‍ പട്രോളിംഗും ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ്ങും നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. .