റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി വന്ന ബോട്ട്​ മുങ്ങി കുട്ടികളടക്കം എട്ട്​ പേര്‍ മരിച്ചു

0
48

ബംഗ്ലാദേശ്​: മ്യാന്മറില്‍നിന്ന്​ ബംഗ്ലാദേശിലേക്ക്​ റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി വരുകയായിരുന്ന ബോട്ട്​ മുങ്ങി കുട്ടികളടക്കം എട്ട്​ പേര്‍ മരിച്ചു. 20ഒാളം പേരെ കാണാതായി.

ബംഗ്ലാദേശിനെയും മ്യാന്മറിനെയും വേര്‍തിരിക്കുന്ന നാഫ്​ നദി മുറിച്ചുകടക്കവെയാണ്​ 50ലധികം പേരുണ്ടായിരുന്ന ബോട്ട്​ മുങ്ങിയതെന്ന്​ ബംഗ്ലാദേശ്​ ബോര്‍ഡ്​ ഗാര്‍ഡ്​ ഏരിയ കമാന്‍ഡര്‍ ലഫ്​. കേണല്‍ എസ്​.എം. ആരിഫുല്‍ ഇസ്​ലാം പറഞ്ഞു.