മുംബൈ: ദീപാവലി ആഴ്ച ഓഹരി സൂചികകളില്‍ ആഘോഷത്തോടൊപ്പം വന്‍ വിജയം. സെന്‍സെക്സ് 187 പോയന്റ് ഉയര്‍ന്ന് റെക്കോഡ് നേട്ടത്തില്‍ 32,620ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 10,226ലുമാണ് വ്യാപാരം നടക്കുന്നത്.

1423കമ്പനികളുടെ ബിഎസ്ഇയിലെ ഓഹരികള്‍ നേട്ടത്തിലും 549 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സിപ്ല, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്.

ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര വിപ്രോ, തുടങ്ങിയവ നഷ്ടത്തിലുമാണ്്.