മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ശനിയാഴ്ചയുണ്ടായ ഇരട്ട സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 276 ആയി ഉയര്‍ന്നു.മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മൊഗാദിഷുവിലും മെഡിനയിലുമാണ് സ്ഫോടനമുണ്ടായത്.
മൊഗാദിഷുവിലെ ഒരു ഹോട്ടലിനു മുന്നില്‍ നിറുത്തിയിട്ടിരുന്ന ട്രക്ക് ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ സമീപത്തെ നിരവധി കെട്ടിടങ്ങളള്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി വാഹനങ്ങള്‍ക്ക് തീ പിടിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.രണ്ട് മണിക്കൂറിനു ശേഷമാണ് മെഡിന ജില്ലയില്‍ സമാനമായ സ്ഫോടനമുണ്ടായത്.
സ്ഫോടനം നടന്നത് തിരക്കുള്ള ജംഗ്ഷനിലായതിനാല് മരണ സംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സൊമാലിയന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ളാഹി മുഹമ്മദ് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഭീകരസംഘടനയായ അല്‍ ക്വ ഇദയുമായി ബന്ധമുള്ള അല്‍- ഷബാബാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നതായി സൊമാലിയന്‍ സര്‍ക്കാര്‍ പറഞ്ഞു.