സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധനവ്

0
39

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധനവ്. 2017-18 സാ​മ്പ​ത്തി​ക വ​ര്‍​ഷം ആ​ദ്യ​പാ​തി​യി​ല്‍ ഇ​ര​ട്ടി​യി​ലേ​റെ​യാ​യി വ​ര്‍​ധി​ച്ചെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ ക​ണ​ക്ക്.

രാ​ജ്യ​ത്ത്​ സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം ഏ​പ്രി​ല്‍-​സെ​പ്​​റ്റം​ബ​ര്‍ കാ​ല​യ​ള​വി​ല്‍ ​ 44,494 കോ​ടി രൂ​പ സ്വ​ര്‍​ണം​ ഇ​റ​ക്കു​മ​തി ചെ​യ്​​തി​ട​ത്ത്​​ ന​ട​പ്പു​വ​ര്‍​ഷം ആ​ദ്യ​പാ​തി​യി​ല്‍ 1,09,617 കോ​ടി രൂ​പആ​യാ​ണ്​ ഉ​യ​ര്‍​ന്ന​ത്.

ഉ​ത്സ​വ സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ രാ​ജ്യ​ത്തി​​ന്‍റെ വ്യാ​പാ​ര​ക്ക​മ്മി​യി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി വീ​ണ്ടും ഉ​യ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

​പ്ര​തി​ശീ​ര്‍​ഷ ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​​ന്‍റെ 2.4 ശ​ത​മാ​നം വ​രു​ന്ന 1,430 കോ​ടി (92,000 കോ​ടി രൂ​പ) ഡോ​ള​റാ​ണ്​ ഏ​പ്രി​ല്‍-​ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വ​രു​മാ​ന​ക്ക​മ്മി.

ഇ​ന്ത്യ​ക്ക്​ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റു​ള്ള ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍​നി​ന്ന്​ സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി കൂ​ടി​യ​തോ​ടെ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​ചൈ​ന ക​ഴി​ഞ്ഞാ​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. നി​ല​വി​ല്‍ സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി​ക്ക്​ 10 ശ​ത​മാ​നം തീ​രു​വ ന​ല്‍​ക​ണം.