ഹര്‍ത്താല്‍ ദിവസം അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും : എം.എം.ഹസന്‍

0
39

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം അക്രമം നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍.ഹര്‍ത്താല്‍ ദിവസം അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.അക്രമം നടത്തിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താല്‍ ദിനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം മറികടന്ന് സംസ്ഥാനത്ത് പലയിടത്തും അക്രമമുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് എല്‍ഐസി ഓഫീസും കണ്ണൂരില്‍ ബാങ്കും ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി പൂട്ടിച്ചു.