ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഗുജറാത്ത് പ്രചാരണത്തിനു വലിയ പ്രാധാന്യം ഇല്ലെന്നും ജയ്റ്റ്ലി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഗുജറാത്ത് വിജയത്തെ അത് ബാധിക്കില്ലെന്നും ജെയ്റ്റിലി കൂട്ടിച്ചേര്‍ത്തു.
ഐഎംഎഫിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുക്കാന്‍ അമേരിക്കയിലാണ് ജെയ്റ്റിലി. ആര്‍ക്കാണ് ജനപിന്തുണയെന്ന് വ്യക്തമാക്കും. ജിഎസ്ടി കോണ്‍ഗ്രസിന്റെ ആശയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ തങ്ങളുടെ നിലപാട് മാറ്റുകയാണ്. അതുകൊണ്ടുതന്നെ അവരുടെ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ല’ ജെയ്റ്റിലി പറയുന്നു.
ഇന്ത്യ ഒരു മാറ്റത്തിലൂടെ കടന്നുപോകുകയാണ്. വളര്‍ച്ചാ നിരക്ക് കൂടുകയാണ്, വരും നാളുകളില്‍ രാജ്യത്തിനത് ഗുണം ചെയ്യും. ജിഎസ്ടി, നോട്ട് നിരോധനം എന്നിവ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ്.
അന്താരാഷ്ട്ര വളര്‍ച്ചാനിരക്ക് കുറയുമ്പോഴാണ് ഇന്ത്യ വേഗത്തിലുള്ള വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഘടനാപരമായ മാറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്- ജെയ്റ്റിലി പറഞ്ഞു.