അമ്മയുടെ ഓര്‍മകളില്‍ ഗാനാഞ്ജലി അര്‍പ്പിച്ച് ബിജിപാലിന്റെ മക്കള്‍

0
68

സംഗീത സംവിധായകന്‍ ബിജിപാലിന്‍റെ മക്കളായ ദേവദത്തും ദയയും അമ്മയുടെ ഓര്‍മകളെ താലോലിച്ച് ലോകത്തെ എല്ലാ അമ്മമാര്‍ക്കും വേണ്ടി ഗാനാഞ്ജലി ഒരുക്കിയിരിക്കുകയാണ്.

അമ്മയുടെ സ്‌നേഹത്തെ പ്രകീര്‍ത്തിക്കുന്ന ആ കുഞ്ഞുമക്കളുടെ ഗാനം ആരുടേയും മനസ്സില്‍ തൊടുന്നതാണ്.

‘കൈ പിടിച്ച് പിച്ച വെച്ചു’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബിജിപാലിന്‍റെ സഹോദരപുത്രി ലോലയാണ്. സംഗീതം നല്‍കിയിരിക്കുന്നത് ദേവദത്തും. ഇരുവരുടെയും ഒപ്പം ദയയും കൂടി ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വയലിന്‍ ചെയ്തിരിക്കുന്നത് ബിജിപാലും ഗിറ്റാര്‍ സന്ദീപ് മോഹനുമാണ്.

കഴിഞ്ഞ ഓഗസ്റ്റ് പത്തൊന്‍പതാം തീയതിയായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് നര്‍ത്തകി കൂടിയായിരുന്ന ശാന്തി ബിജിപാല്‍ അന്തരിച്ചത്.