കൊച്ചി: സംസ്ഥാനത്തെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഏഴ് കേസുകളുടെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയേറെ കൊലപാതകങ്ങള്‍ നടക്കുന്നതെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേസുകളില്‍ അന്വേഷണം സത്യസന്ധമായും കാര്യക്ഷമമായുമാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ കേസ് സിബിഐയ്ക്ക് വിടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. കുടുംബ വഴക്കുമായി ബന്ധപ്പെട്ട കൊലകള്‍ വരെ രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കപ്പെടുന്നുവെന്നും എ.ജി കോടതിയില്‍ അറിയിച്ചു.
തലശേരിയിലെ ഗോപാലന് അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റിനു വേണ്ടി സെക്രട്ടറി ആര്.കെ.പ്രേംദാസാണ് ഹര്‍ജി നല്‍കിയത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു പിന്നില്‍ സിപിഎം ആണെന്നും കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമാണ് ഹര്‍ജിയിലെ ആക്ഷേപം. കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളിലായി നടന്ന കൊലപാതകങ്ങളെക്കുറിച്ചാണ് ഹര്‍ജി.