ഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് ഇന്ന് സി.പി.എം പ്രതിഷേധ മാര്‍ച്ച് നടത്തും. ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും സി.പി.എമ്മിനെതിരായ പ്രചാരണത്തിനെതിരെയാണ് പ്രതിഷേധ മാര്‍ച്ച്.
രാവിലെ 11 മണിയോടെ വി.പി ഹൗസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. ബി.ജെ.പിയുടെ ജനരക്ഷായാത്രയുടെ സമാപനസമ്മേളന ദിവസം തന്നെ പ്രതിഷേധ മാര്‍ച്ച് നടത്തി കേരളത്തില്‍ ആക്രമണം നടത്തുന്നത് ബി.ജെ.പിയും ആര്.എസ്.എസുമാണെന്ന് തുറന്നുകാട്ടുകയാണ് സി.പി.എം.