കക്കൂസിനെക്കുറിച്ച്‌ പറയുന്നതില്‍ അഭിമാനമേയുള്ളൂവെന്ന്‌ കണ്ണന്താനം

0
45


തിരുവനന്തപുരം: കക്കൂസിനെക്കുറിച്ച്‌ പറയുന്നതില്‍ തനിക്ക്‌ അഭിമാനമേയുള്ളൂവെന്ന്‌ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം. ഇക്കാര്യം എവിടെ ചെന്നാലും പറയുന്നത്‌ പാവപ്പെട്ടവര്‍ക്ക്‌ ഏറ്റവും ആവശ്യം കക്കൂസും വീടും ആയതുകൊണ്ടാണെന്നും കണ്ണന്താനം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ പദ്ധതി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോള്‍ വിലവര്‍ധനയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ പെട്രോളില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം പാവപ്പെട്ട ജനങ്ങള്‍ക്ക്‌ കക്കൂസും വീടും നിര്‍മിക്കാനാണ്‌ ഉപയോഗിക്കുന്നത്‌ എന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി. എന്നാല്‍ ഈ പ്രസ്‌താവന ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ മന്ത്രിയുടെ വിശദീകരണം.