കൊച്ചി മെട്രോ റെയിലില്‍ വിവിധ തസ്തികകളിലായി 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലെ നിയമനം ഭിന്നശേഷിക്കാര്‍ക്കു മാത്രമാണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ജൂനിയര്‍ ആര്‍ക്കിടെക്റ്റ്, ഓട്ടോ കാഡ് ഓപ്പറേറ്റര്‍, ഡോക്യുമെന്റ് കണ്‍ട്രോളര്‍, ഹോള്‍ട്ടികള്‍ച്ചറലിസ്റ്റ്, ട്രാന്‍സ്‌പോര്‍ട്ട് അസിസ്റ്റന്റ്, ട്രാന്‍സ്‌പോര്‍ട്ട് കോ-ഓഡിനേറ്റര്‍, ഓഫിസ്‌മെയിന്റയ്‌നര്‍, ടൂള്‍ ക്രൈബ് കം ഓഫീസ് അറ്റന്‍ഡന്റ്, ലെയ്‌സണ്‍ അസിസ്റ്റന്റ് , തുടങ്ങിയവയും ഭിന്നശേഷിക്കാര്‍ക്കുള്ള സപ്പോര്‍ട്ട് സ്റ്റാഫ്, പ്യൂണ്‍/അറ്റന്‍ഡര്‍ തുടങ്ങി 13 തസ്തികകള്‍

www.kochimetro.org എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ ഒക്ടോബര്‍ 31 വരെ അയക്കാം.