ട്വന്‍റി20 ക്രിക്കറ്റ് ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങി

0
50

തിരുവനന്തപുരം ∙ ഇന്ത്യ – ന്യൂസീലൻഡ് ട്വന്‍റി20 ക്രിക്കറ്റ് മൽസരത്തിന് ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങി.
കാര്യവട്ടം സ്‌പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നവംബർ ഏഴിനാണ് മത്സരം നടക്കുന്നത്.

ഫെഡറൽ ബാങ്കിന്‍റെ https://bookings.federalbank.co.in/TicketBooking എന്ന പോർട്ടൽ വഴിയാണ് വിൽപന.

ഒക്ടോബര്‍ 29 വരെ ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കും. 30 മുതൽ ഫെഡറൽ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട 40 ശാഖകൾ വഴിയും ടിക്കറ്റുകൾ ലഭിക്കും. 700 രൂപയാണ് കുറഞ്ഞ നിരക്ക്. ലോവർ ലെവലിന് 1000 രൂപയും പ്രീമിയം ചെയറിന് 2000 രൂപയുമാണ്. അപ്പർ ലെവലിൽ വിദ്യാർഥികൾക്ക് 5000 ടിക്കറ്റുകൾ 350 രൂപ നിരക്കിൽ ലഭിക്കും.