ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്ററുകള്‍ക്കും വിലക്കേര്‍പ്പെടുത്തി

0
35

ന്യൂഡല്‍ഹി:തലസ്ഥാനത്ത് ഡീസല്‍ ജനറേറ്ററുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. വായു മലിനീകരണം അപകടമാം വിധം ഉയരാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.മലിനീകരണ നിയന്ത്രണ ബോര്‍ഡ്​ നടത്തിയ യോഗത്തിന്​ ശേഷമാണ്​ പുതിയ തീരുമാനങ്ങള്‍​.

വരുംദിവസങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്​ ഫീ നാലിരട്ടിയായി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്​.

ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കുന്നതന്‍റെ ഭാഗമായി നവംബര്‍ ഒന്ന് വരെയാണ് പടക്കവില്‍പ്പനയ്ക്ക് നിരോധനമുള്ളത്.