തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മിയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്കിടയിലാണ് പരിക്ക് പറ്റിയത്. റായ് ലക്ഷ്മി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
‘എനിക്ക് വീണ്ടും ഭയം തോന്നുന്നു, മുറിവുകളും ഞാനും, സംഘട്ടന രംഗങ്ങള്‍ എപ്പോഴും എന്നെ ആകര്‍ഷിക്കും. അവസാനം ഇങ്ങനെ സംഭവിക്കുകയും ചെയ്യും. പേടിക്കാനൊന്നുമില്ല. ഞാന്‍ സുരക്ഷിതയാണ്’- താരം കുറിച്ചു . ഒപ്പം പരിക്ക് പറ്റിയ കൈമുട്ടിന്റെ ഫോട്ടോയും നല്‍കിയിട്ടുണ്ട്.