ദിലീപും കാവ്യയും വീണ്ടും ജോഡിയായി സിനിമ ചെയ്യാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായത് ദിലീപിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും ജനമനസുകളില്‍ പഴയ സ്ഥാനമില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ഇങ്ങിനെയൊരു നീക്കമെന്നാണ് സൂചനകള്‍. വീണ്ടും ജോഡിയായി അഭിനയിച്ച് പ്രേക്ഷകപ്രീതി നേടുന്നതിന്റെ ഭാഗമായാണിത്.
‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് കാവ്യ അഭിനയരംഗത്തെത്തുന്നത്. പിന്നീട് നടിയെന്ന നിലയില്‍ കാവ്യ ചന്ദ്രനുദിക്കു ദിക്കില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചു തുടങ്ങി. പിന്നീട് ദിലീപും കാവ്യയും താരജോഡികളായി ഒട്ടേറെ സിനിമയില്‍ അഭിനയിച്ചു.
വിവാഹമോചിതനായ ദിലീപിനെ കാവ്യ വിവാഹം കഴിച്ചു. വിവാഹത്തിനു തൊട്ടു മുന്‍പ് അവര്‍ ഇരുവരും ‘പിന്നെയും’ എന്ന ചിത്രത്തില്‍ അവര്‍ ഒരുമിച്ചഭിനയിച്ചു. ആ ചിത്രം ഒരു പരാജയമായിരുന്നു.