പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്‌എസ്‌ നേതവ്‌ വെടിയേറ്റ്‌ മരിച്ചു

0
50


ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്‌എസ്‌ നേതാവ്‌ വെടിയേറ്റു മരിച്ചു. ആര്‍എസ്‌എസിന്റെ രഘുനാഥ്‌ നഗര്‍ മോഹന്‍ ശാഖയുടെ തലവനായ രവീന്ദര്‍ ഗോസായി (58) ആണ്‌ കൊല്ലപ്പെട്ടത്‌.

ചൊവ്വാഴ്‌ച രാവിലെയാണ്‌ സംഭവം. ലുധിയാനയിലെ ഗഗന്‍ജിത്‌ കോളനിയിലെ വീടിനു മുന്നില്‍ വെച്ചാണ്‌ അദ്ദേഹത്തിന്‌ വെടിയേറ്റത്‌. വീട്ടിലെ വരാന്തയില്‍ ഇരിക്കുകയായിരുന്ന അദ്ദേഹത്തെ രണ്ടു പേര്‍ ബൈക്കില്‍ വന്ന്‌ പുറത്തേക്ക്‌ വിളിച്ചിറക്കി. തുടര്‍ന്ന്‌ അദ്ദേഹത്തിനു നേര്‍ക്ക്‌ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായി ലുധിയാന കമ്മിഷണര്‍ ആര്‍.എന്‍ ധോഖെ അറിയിച്ചു.