പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക കൊല്ലപ്പെട്ടു

0
71


വല്ലേറ്റ (മാള്‍ട്ട): പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരിലൊരാളായ ഡാഫ്‌ന കറുണ ഗലീസിയ കാര്‍ ബോംബ്‌ സോഫ്‌ടത്തില്‍ കൊല്ലപ്പെട്ടു. യൂറോപ്യന്‍ ദ്വീപ്‌ രാഷ്ട്രമായ മാള്‍ട്ടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ബോംബ്‌ പൊട്ടിയാണ്‌ അപകടമുണ്ടായത്‌. പാനമ രേഖകളുമായി ബന്ധപ്പെട്ട്‌ മാള്‍ട്ടയിലെ ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകയാണ്‌ ഗലീസിയ.

അപകടത്തില്‍പ്പെട്ട ഗലീസിയയുടെ കാര്‍

മാള്‍ട്ട പ്രധാനമന്ത്രി ജോസഫ്‌ മസ്‌കാറ്റാണ്‌ ഗലീസിയ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്‌. വീട്ടില്‍ നിന്നും മോസ്‌റ്റ നഗരത്തിലേയ്‌ക്ക്‌ സ്വന്തം കാറില്‍ പോകവേ കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ്‌ പൊട്ടിത്തെറിക്കുകായായിരുന്നു എന്ന്‌ പ്രധാനമന്ത്രി പ്രസ്‌താവനയില്‍ വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കിരാതമായ ആക്രമണമാണ്‌ ഇതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

Image result for daphne-caruana-galizia-journalist

മാള്‍ട്ട ഊര്‍ജ മന്ത്രിയും പ്രധാനമന്ത്രിയുടെ ഭാര്യയുമായ മിഷേലിന്‌ അനധികൃത സ്വത്തുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്‌ ഗലീസിയ ആയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക്‌ പാനമയില്‍ കമ്പനികളുണ്ടെന്ന ആരോപണം പ്രധാനമന്ത്രിയും ഭാര്യയും തള്ളിക്കളഞ്ഞു.

Image result for daphne-caruana-galizia-journalist

പ്രധാനമന്ത്രിയുടെ ഭാര്യക്കെതിരായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഒരു ലേഖനം കൊല്ലപ്പെടുന്നതിന്‌ അര മണിക്കൂര്‍ മുന്‍പും അവര്‍ തന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരെയും അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രണ്ടാഴ്‌ച മുന്‍പ്‌ തനിക്ക്‌ വധഭീഷമണിയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ഗലീസിയ പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.