മക്കള്‍ രണ്ടുണ്ടോ? എങ്കില്‍ കല്യാണം ഉറപ്പിക്കാം

0
94

വിവാഹം, ആചാരപ്രകാരം പല നാടുകളിലും പല രീതികളിലാണ്. അവരവരുടെ വിശ്വാസവും ആചാരപ്രകാരവും അവരുടെ ചടങ്ങുകള്‍ക്ക് വ്യത്യസ്തയും ഉണ്ടാകുന്നു. നമ്മില്‍ കൗതുകമുണര്‍ത്തുന്ന പരമ്പരാഗത ചടങ്ങുകളും ലോകത്തിന്റെ പല വിവാഹങ്ങളിലും കണ്ടുവരുന്നു.

വിവാഹമെന്നാല്‍ നമ്മുടെ നാട്ടില്‍ ഒരു താലി കെട്ടിനാലോ അല്ലെങ്കില്‍ വിവാഹ ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കുന്നതിലൂടെയോ ആണ് വിവാഹം സാധ്യമാകുന്നത്. എന്നാല്‍ ആഫ്രിക്കയിലെ സുഡാന്‍ എന്ന രാജ്യത്തെ വിവാഹം കൗതുകവും ആശ്ചര്യവും കൂട്ടും. നമുക്കൊരിക്കലും സങ്കല്പിക്കാന്‍ പോലും കഴിയാത്ത ആചാരം.

കേള്‍ക്കുന്നവര്‍ക്കു രസകരമാണ്. വിവാഹത്തിനു മുന്‍പ് മക്കളുണ്ടാകുക അവിടെ തീരുന്നു ഒരു പെണ്ണിന്റെ ജീവിതം. എന്നാല്‍ സുഡാനില്‍ മക്കള്‍ ഉണ്ടെങ്കില്‍ വിവാഹം ഉറപ്പ്. അതും ഒന്നല്ല രണ്ട്.

സുഡാനി വിവാഹരീതിയില്‍ വിവാഹം ചെയ്യാന്‍ പോകുന്ന വരന്‍ വധുവിന്റെ വീട്ടുകാര്‍ക്ക് 30 മുതല്‍ 40 ആടുമാട് മുതലായ നാല്ക്കാലി മ്യഗങ്ങളെ കൊടുക്കേണ്ടതായിട്ടുണ്ട്. നാല്ക്കാലികളെ കൊടുത്ത് പെണ്ണിനെ കൈക്കലാക്കിയാല്‍ തീരുന്നില്ല ചടങ്ങ്. സുഡാനിലെ വിവാഹം പൂര്‍ണ്ണമാകണമെങ്കില്‍ വധു രണ്ട് കുട്ടികളെ പ്രസവിക്കണം.

വധുവിന് ഒരു കുട്ടിയെ മാത്രമേ പ്രസവിക്കുകയുള്ളുവെങ്കില്‍ വരന് അവളെ ഉപേക്ഷിക്കുവാനും വേറെ വിവാഹം കഴിക്കുവാനും സാധിക്കും. ഇങ്ങനെ ഉപേക്ഷിക്കുമ്പോള്‍ വിവാഹ സമയത്ത് കൊടുത്ത നാല്ക്കാലി മ്യഗങ്ങളെ മുഴുവനുമായോ അല്ലെങ്കില്‍ ഉണ്ടായ ആ കുട്ടിയെയോ തിരികെ കൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഇങ്ങനൊരു ഉപേക്ഷിക്കല്‍ അത്ര എളുപ്പവുമല്ല.

ഇത് മാത്രമല്ല, ഇനി അവള്‍ രണ്ട് മക്കളെ പ്രസവിച്ച് വിവാഹിതയായി ജീവിക്കുന്ന സമയത്ത്, ഭര്‍ത്താവ് മരിച്ച് പോയാല്‍, ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവരുടെ കുടുംബത്തിലെ ഏതെങ്കിലും സഹോദരനെ കൊണ്ട് ഈ വിധവയായ സ്ത്രീയെ വിവാഹം കഴിപ്പിക്കുകയും, എന്നിട്ട് അവര്‍ക്ക് കുട്ടികളുണ്ടായാല്‍ മരിച്ച് പോയ ആളുടെ കുട്ടികളായി കണക്കാക്കുകയും ചെയ്യുന്നു.