ഹോണ്ടയുടെ ഐക്കണിക് മോഡലിലെ പുതിയ പതിപ്പ് ഗോള്‍ഡ് വിങ്ങ് പുറത്തിറങ്ങുന്നു
ഒക്ടോബര്‍ 25-ന് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ഐക്കണിക് മോഡല്‍ ഗോള്‍ഡ് വിങ്ങ് പുറത്തിറങ്ങുന്നത്
1975 മുതല്‍ നിരത്തിലെത്തിയ വിവിധ ഗോള്‍ഡ് വിങ്ങ് തലമുറകള്‍ ഉള്‍ക്കൊള്ളിച്ച് കമ്പനി തയ്യാറാക്കിയ ടീസര്‍ വീഡിയോയിലാണ് ലോഞ്ചിങ് സംബന്ധിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
2015-ലാണ് അവസാനമായി പരിഷ്കൃത രൂപത്തില്‍ ഗോള്‍ഡ്വിങ് വിപണിയിലെത്തിയത്. എതിരാളികളില്‍ നിന്ന് മത്സരം വര്‍ധിച്ച സാഹചര്യത്തില്‍ രൂപത്തില്‍ പ്രകടമായ മാറ്റങ്ങള്‍ നല്‍കിയാണ് പുതിയ രൂപത്തില്‍ എത്തുന്നത്.