മിസ്റ്റര്‍ എക്സ് ആരാണെന്നുള്ള സര്‍പ്രൈസ് അവസാനിപ്പിക്കാനൊരുങ്ങി ഗൗതം മേനോന്‍

0
45

ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ ഗാനം യൂട്യൂബില്‍ ആസ്വദിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.

താമരയുടെ മനോഹരമായ വരികളും സിദ്ധ് ശ്രീരാമിന്റെ ശബ്ദവും ഹിറ്റായപ്പോള്‍ എല്ലാവര്‍ക്കും ഓരൊറ്റ ചോദ്യത്തിനുള്ള ഉത്തരമാണ് അറിയേണ്ടിയിരുന്നത്.

എആര്‍ റഹ്മാന്‍, ഹാരിസ് ജയരാജ്, സന്തോഷ് നാരായണന്‍ അങ്ങനെ മിസ്റ്റര്‍ എക്സ് ആരാണെന്ന് പലതരത്തിലുള്ള പ്രവചനമാണ് ആരാധകര്‍ നടത്തുന്നത് .
ദീപാവലിക്ക് ഈ സര്‍പ്രൈസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് സംവിധായകന്‍.