യു.എസ്.എയോട് പരാഗ്വായുടെ അഞ്ചു ഗോളിന്‍റെ ദയനീയ പരാജയം

0
35

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍-17 ലോകകപ്പ് മത്സരത്തില്‍ യു.എസ്.എയോട് പരാഗ്വായുടെ അഞ്ചു ഗോളിന്‍റെ ദയനീയ പരാജയം.

ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങളും വിജയിച്ചെത്തിയ പരാഗ്വെയ്ക്ക് പക്ഷേ ആ ആര്‍ജ്ജവം അമേരിക്കയ്‌ക്കെതിരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
കളി തുടങ്ങി 19-ാം മിനിറ്റില്‍ തന്നെ നയം വ്യക്തമാക്കി യു.എസ്.എ ആദ്യ ഗോള്‍ നേടി. ടിം വേ ആയിരുന്നു ഗോള്‌സ്‌കോറര്‍. എന്നാല്‍ പിന്നീട് ആദ്യ പകുതി ഗോളൊഴിഞ്ഞു നിന്നു.

53-ാം മിനിറ്റില്‍ ടിം വേയിലൂടെ യു.എസ്.എ ലീഡുയര്‍ത്തി. പത്ത് മിനിറ്റിന് ശേഷം ആന്‍ഡ്രു കാള്‍ട്ടെണ്‍ മൂന്നാം ഗോള്‍ നേടി. 74-ാം മിനിറ്റില്‍ ജോണ്‍ സരഗെന്‍ മറ്റൊരു ഗോള്‍ നേടി. മൂന്നു മിനിറ്റിനുള്ളില്‍ ടിം വേ ഹാട്രികും തികച്ചു. ഇതോടെ യു.എസ്.എയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.