ഗുവാഹാട്ടി: ഗുവാഹാട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ യൂറോപ്പിലെ വന്‍ ശക്തികള്‍ തമ്മില്‍പോരാടി കഴിയുമ്പോള്‍ അണ്ടര്‍ 17 ലോകകപ്പിന് കരുത്തരിലൊന്നിനെ നഷ്ടപ്പെടും.

മൂന്ന് മത്സരത്തിലും ഗോള്‍വര്‍ഷവുമായി ഗുവാഹാട്ടിയുടെ മനംകവര്‍ന്ന ഫ്രാന്‍സ് രണ്ടു മത്സരങ്ങളും ഏകപക്ഷീയമായി സ്വന്തമാക്കിയ സ്പെയിനോടാണ് ഏറ്റമുട്ടുന്നത്.

മറ്റൊരു മത്സരം നടക്കുന്ന മഡ്ഗാവില്‍ മെക്സിക്കന്‍ തിരമാല മറികടക്കാന്‍ ഇറാനും ഇറങ്ങിയിട്ടുണ്ട്. ജര്‍മനിയുടെ ഗിനിയുമടങ്ങുന്ന ഗ്രൂപ്പില്‍ ചാമ്പ്യന്‍മാരായാണ് ഇറാന്‍ പ്രീക്വാര്‍ട്ടിറില്‍ എത്തിയതെങ്കില്‍ ഏറ്റവും പോയിന്റ് കുറഞ്ഞാ ടീമായാണ് മെക്സിക്കോ പ്രവേശനം നേടിയത്.