വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കാനുള്ള നീക്കവുമായി കുവൈത്ത്‌

0
75


കുവൈത്ത്‌ സിറ്റി: രാജ്യത്തുള്ള വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കാനുള്ള പദ്ധതിയുമായി കുവൈത്ത്‌ സര്‍ക്കാര്‍. ഇതേത്തുടര്‍ന്ന്‌ പാര്‍ലമെന്റില്‍ മുതിര്‍ന്ന പാര്‍ലമെന്റ്‌ അംഗം ഡോ.വലീദ്‌ അല്‍-തബ്‌തബായി അവതരിപ്പിച്ച കരട്‌ ബില്ലിന്‌ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

വിദേശ തൊഴിലാളികള്‍ക്ക്‌ വിസ പുതുക്കി നല്‍കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനും ക്വാട്ട സമ്പ്രദായം നടപ്പിലാക്കാനും കരട്‌ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ അനുവദിക്കരുതെന്നും പത്ത്‌ വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പില്‍ വരുത്തണമെന്നും ബില്ലില്‍ പറയുന്നു.

Image result for kuwait

അതേസമയം, പദ്ധതി നടപ്പാക്കുന്നതിന്‌ 10 വര്‍ഷം വേണമെന്ന തീരുമാനത്തോട്‌ യോജിക്കാനാവില്ലെന്ന്‌ വനിതാ എം.പി സഫ അല്‍-ഹാഷിം അറിയിച്ചു. ഈ പ്രശ്‌നം ഗുരുതരമാണെന്നും മൂന്നോ നാലോ വര്‍ഷത്തിനകം പദ്ധതി നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടാതെ വിദേശികളുടെ ആരോഗ്യ ചികിത്സാ ഫീസ്‌ വര്‍ദ്ധിപ്പിച്ച ആരോഗ്യമന്ത്രിയുടെ തീരുമാനത്തെ അവര്‍ പ്രശംസിക്കുകയും ചെയ്‌തു.

എന്നാല്‍ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.