ശബരിമലയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ മുഖ്യമന്ത്രി

0
38

ശബരിമല: ശബരിമലയില്‍ കൂടുതല്‍ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ പുണ്യദര്‍ശനം കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട്‌ സംസാരിക്കകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ മാത്യു ടി. തോമസ്‌, കെ.രാജു, ജി.സുധാകരന്‍, എം.പിമാരായ രാജു എബ്രഹാം, ജോയ്‌സ്‌ ജോര്‍ജ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ്‌ ശ്രദ്ധിക്കേണ്ടതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഭക്തര്‍ക്ക്‌ ദര്‍ശനം നടത്തി പെട്ടെന്ന്‌ തിരിച്ചുപോകാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ്‌ അത്യാവശ്യമായി ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.