ശബരിമല മണ്ഡല തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ വിലയുരുത്താന്‍ മുഖ്യമന്ത്രി സന്നിധാനത്ത്

0
35

ശബരിമല : ശബരിമല മണ്ഡല തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ വിലയുരുത്താനും പമ്പയിലെയും സന്നിധാനത്തിലെയും പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തി.

ഇന്ന് രാവിലെ 10 മണിക്ക് സന്നിധാനത്ത് നടക്കുന്ന യോഗത്തില്‍ ആറു മന്ത്രിമാരും ജന പ്രതിനിധികളും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം സന്നിധാനത്തും നിലക്കലുമായി മുഖ്യമന്ത്രി നിര്‍വഹിക്കും. രാവിലെ 7.30 ന് അടുത്ത മണ്ഡലകലത്തെക്കുള്ള മേല്‍ശാന്തി നറുക്കെടുപ്പും സാന്നിധാനത്ത് നടന്നു.

നല്ല മഴയത്തും ശബരിമലയിലേക്ക് ഒന്നര മണിക്കൂര്‍കൊണ്ട് കയറാനായത് സന്തോഷം പകരുന്നഅനുഭവമായി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും തടസ്സങ്ങളില്ലാതെ കയറാന്‍ സാധിച്ചു. ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടാകും.