സാബുദാന കിച്ചടി

0
74

ഒരു മഹരാഷ്ട്രന്‍ വിഭവമാണ്. അവിടെ എല്ലാ വീടുകളിലുംസാധാരണ ഉണ്ടാക്കുന്ന ഒരു വിഭവമാണിത്. സ്വാദിഷ്ഠമാര്‍ന്ന സാബുദാനകിച്ചടി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ചേരുവകള്‍

സാബുദാന അഥവ ചൗവ്വരി – ഒരു കപ്പ്
ഉരുളക്കിഴങ്ങ്- 2 എണ്ണം
നിലക്കടല – അര കപ്പ്
കിസ്മിസ് – 50 ഗ്രാം
ഉപ്പ് – പാകത്തിന്
നെയ്യ് – 50 ഗ്രാം
മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

വേവിച്ച ചൗവ്വരിയ്ക്കൊപ്പം ഉരുളക്കിഴങ്ങും നിലക്കടലയും കിസ്മിസും വറുത്ത് ചേര്‍ക്കണം, മല്ലിയില , ഉപ്പ് ഇവ പുറത്ത് വിതറുക. വളരെ സ്വാദിഷ്ഠമാര്‍ന്ന വിഭവമായി മാറുമിത്.

വ്രതം നോക്കുന്നവര്‍ സാധാരണ തിരഞ്ഞെടുക്കുന്നവിഭവങ്ങളില്‍ ഒന്നാണ് സാബുദാന കിച്ചടി.ഏവര്‍ക്കും ഇഷ്ടപ്പെടും എന്നതില്‍ സംശയമില്ല. ചൗവരിയുടെ പാകം ആണ്കിച്ചടിയുടെ സ്വാദ് നിര്‍ണയിക്കുന്നത്.