സിദ്ദിഖ് എന്റെ വഴികാട്ടി

0
34

എന്റെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ സിദ്ധിഖിന് ഒരുപാട് പങ്കുണ്ട്. സിദ്ദിഖുമായി കൂട്ടുകൂടിയില്ലായെങ്കില്‍ ഞാന്‍ കുറച്ച് കുഴപ്പക്കാരനായി മാറിയേനെ. സിദ്ധിഖിനെ അന്ന് പിള്ളേരൊക്കെ വിളിക്കുന്നത് മാഷേ എന്നാണ്. വഴിവിട്ട ഒരു കാര്യവും ചെയ്യില്ല. വലിയ ഉപദേശിയാണ്. ഞങ്ങളൊക്കെ എന്തിനെങ്കിലും ചാടിപ്പുറപ്പെട്ടാല്‍ അതുവേണ്ടെന്ന് പറഞ്ഞ് പിന്തിരിപ്പിക്കും. വാക്ക് പറഞ്ഞാല്‍ മാറ്റരുതെന്നും ഒരാളെ വേദനിപ്പിക്കരുതെന്നുമൊക്കെ സിദ്ദിഖില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. അതൊക്കെ ഇന്നും പാലിക്കുന്നുണ്ട്.