മുംബൈ: സെന്‍സെക്സ് നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി നേട്ടത്തോടെ റെക്കോഡ് നിലനിര്‍ത്തി.

നിഫ്റ്റി 3.60 പോയന്റ് നേട്ടത്തില്‍ 10,234.50 ലും സെന്‍സെക്സ് 24.48 പോയന്റ് നഷ്ടത്തില്‍ 32,609.16ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1375 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. വ്യാപകമായി നടന്ന ലാഭമെടുപ്പാണ് സൂചികകളെ തളര്‍ത്തിയത്. 1300 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, സിപ്ല, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ഒഎന്‍ജിസി, പവര്‍ ഗ്രിഡ്, ലുപിന്‍, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.