ഗുവാഹത്തി: അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ വിജയം നേടി സ്പെയിന്. പ്രതിരോധം മറയാക്കി ഇറാനും അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍. ഫ്രാന്‍സിനെ 2-1നാണ് സ്പെയിന് മറികടന്നത്. മെക്സിക്കോയുടെ വെല്ലുവിളി ഇറാന് മറികടന്നതും ഇതേ സ്കോറില്‍.
ഗുവാഹത്തിയിലെ പ്രീ ക്വാര്‍ട്ടറില്‍ സ്പെയ്നിനെതിരെ ആദ്യം ലീഡുനേടിയത് ഫ്രാന്‍സാണ്. 34-ാം മിനിറ്റില്‍ പിന്ററിന്റെ ഗോളിലൂടെ ഫ്രഞ്ച് പട മുന്നിലെത്തി. എന്നാല്‍ പത്ത് മിനിറ്റിന് ശേഷം സ്പെയിന് തിരിച്ചടിച്ചു. 44-ാം മിനിറ്റില്‍ മിറാന്‍ഡയായിരുന്നു ഗോള്‍ സ്കോറര്‍. പിന്നീട് രണ്ടാം പകുതിയി ഗോള്‍രഹിതമായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. പക്ഷേ വീണുകിട്ടിയ പെനാല്‍റ്റി സ്പെയ്നിന്് തുണയായി. ഒട്ടും പതറാതെ ആബേല്‍ റൂയിസ് ലക്ഷ്യത്തിലെച്ച് സ്പെയിനിന് ക്വാര്‍ട്ടറിലേക്ക് വഴി തുറന്നു.
മഡ്ഗാവില്‍ നടന്ന പ്രീ ക്വാര്‍ട്ടറില്‍ കളി ആരംഭിച്ച് ഏഴാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഷരീഫി ഇറാനെ മുന്നിലെത്തിച്ചു. നാല് മിനിറ്റിനുള്ളില്‍ ഇറാന് സയ്യദിലൂടെ രണ്ടാം ഗോളും നേടി. പിന്നീട് ഇറാന് പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ മെക്സിക്കോ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. 37-ാം മിനിറ്റില്‍ അതിന്റെ ഫലം കണ്ടു. ഡി ലാ റോസയിലൂടെ മെക്സിക്കോ ഒരു ഗോള്‍ തിരിച്ചടിച്ചു. പക്ഷേ പിന്നീട് അവസരങ്ങള്‍ ലഭിക്കാത്ത മെക്സിക്കോയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകേണ്ടി വന്നു.