അന്യരാജ്യങ്ങളിലെ ദീപാവലി ആഘോഷങ്ങള്‍

0
100

ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും പ്രതീകമായാണ് വടക്കേ ഇന്ത്യാക്കാര്‍ ദീപാവലിയെ വരവേല്‍ക്കുന്നത്. ഉത്തരേന്ത്യക്കാര്‍ക്ക് ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി. പുതു വസ്ത്രങ്ങളും ആഭരണങ്ങളും പലതരം മധുരപലഹാരങ്ങളും പടക്കങ്ങളും പൊട്ടിച്ചാണ് ഉത്തരേന്ത്യക്കാര്‍ ദീപാവലിയെ വരവേല്ക്കുന്നത്. ഈ ദിവസം തൊഴില്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ബോണസും നല്കുന്നു.

എന്നാല്‍ ദീപാവലി ആഘോഷം ഭാരതത്തില്‍ മാത്രമല്ല ഭാരതത്തിന് വെളിയിലും ആഘോഷിക്കപ്പെടുന്നു. ഭാരതീയ സമൂഹം അധിവസിക്കുന്ന നാടുകളാണ് ഇവയേറെയും.

മൌറീഷ്യസ് :

ഇവിടുത്തെ ജനസംഖ്യയില്‍ 80% വും ഹിന്ദുക്കളാണ്. അതുകൊണ്ടുതന്നെ ദീപാവലി ഇവിടെ നാഷണല്‍ ഹോളിഡേ ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഭാരതത്തിലേതുപോലെ പ്രത്യേകിച്ചും ഉത്തരെന്ത്യയിലേതുപോലെ വലിയ ആര്‍ഭാടമായാണ് ഇവിടെ ദീപാവലി ആഘോഷിക്കുന്നത്.

മലേഷ്യ :

മലേഷ്യയില്‍ ദീപാവലിക്ക് ‘ഹരി ദീപാവലി’ എന്നാണ് പേര്‍. വിവിധ തരം വാസനയുള്ള എണ്ണ തേച്ചു രാവിലത്തെ കുളിയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങുന്നത്.

നേപ്പാള്‍ :

നേപ്പാളില്‍ ദീപാവലി ആഘോഷങ്ങള്‍ വളരെ കെങ്കേമമാണ്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ അവര്‍ ലക്ഷ്മിദേവിക്കൊപ്പം, പശു, നായ, കാക്ക എന്നിവയേയും പൂജിക്കാറുണ്ട്.

 

സിംഗപ്പൂര്‍ :
ലോകത്തെ ഏറ്റവും സുന്ദരമായ നഗരമായ സിംഗപ്പൂര്‍ ദീപാവലി രാത്രി വര്‍ണ്ണപ്രഭയാല്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കാഴ്ച നയനമനോഹരമാണ്. ദേശീയ ആഘോഷമാണു ഇവിടെയും ദീപാവലി.

 
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ :

കരീബിയന്‍ ദ്വീപായ ഇവിടെ ദേശീയ ഉത്സവമാ യാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്.അന്ന് രാജ്യത്ത് അവധിയുമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇവിടെ ദീപാവലി ആഘോഷിക്കാറുണ്ട്.

ഫിജി :

ഇവിടെ ഹൈന്ദവര്‍ കൂടുതലായുള്ളതിനാല്‍ ദീപാവലി വലിയ ആഘോഷവും അന്ന് ദേശീയ അവധി ദിനവുമാണ്.

ശ്രീലങ്ക :

ശ്രീലങ്കയിലും ദീപാവലി അവധിദിനമാണ്. തമിഴര്‍ കൂടുതലുള്ള മേഖലകളില്‍ ആഘോഷത്തിന് നിറം കൂടുതലാണ്…!