മുംബൈ: ലോകഫുട്ബോളിലെ തുടക്കക്കാരായ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഘാന അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.
എറിക് എയ്യയും റിച്ചാര്‍ഡ് ഡാന്സോയുമാണ് ഘാനയുടെ ഗോളുകള്‍ നേടിയത്.
നൈജറിന് കരുത്തരായ ഘാനയെ ആദ്യപകുതിവരെ തടഞ്ഞുനിര്‍ത്താനായെങ്കിലും ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഘാന ആദ്യ ഗോള്‍ നേടി.
കളിയുടെ അവസാന നിമിഷം ഡാന്‍സോ നേടിയ ലോംഗ് റേഞ്ച് ഷോട്ടാണ് ഘാനയുടെ ലീഡ് രണ്ടായി ഉയര്‍ത്തിയത്.
മത്സരത്തില്‍ ജയിച്ച ഘാനക്ക് ക്വാര്‍ട്ടറിലും മറ്റൊരു ആഫ്രിക്കന്‍ ശക്തരായ മലിയോടാണ് ഏറ്റുമുട്ടേണ്ടത്.