ആരാധകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി മെര്‍സല്‍

0
118


ഇളയദളപതി വിജയ് വീണ്ടും തിയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നു. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഉടലെടുത്ത മെര്‍സല്‍ എന്ന ചിത്രം പ്രതിസന്ധികള്‍ക്കൊടുവിലാണ് ഇന്ന് രാവിലെ ആറ് മണിമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ചത്. ഈ ചിത്രം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരുകയാണ്. ദീപാവലിയോടനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് നല്‍കിയ വലിയ സമ്മാനം തന്നെയായിരുന്നു മെര്‍സല്‍.

മൂന്ന് കഥാപാത്രങ്ങളായാണ് വിജയ് ഈ ചിത്രത്തില്‍ കടന്നുവരുന്നത്. ആദ്യം സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ വിജയിയുടെ കഥപാത്രങ്ങളെ കാണിച്ചിരുന്നു. ഇതില്‍ മജീഷ്യന്‍, കൃഷിക്കാരന്‍, എന്നിവയായിരുന്നു മുമ്പ് കാണിച്ചിരുന്നത്.

തമിഴിലെ പ്രമുഖ സംവിധായകനായ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ഇന്ന് പ്രദര്‍ശനത്തിനെത്തിയ സിനിമ പ്രതീക്ഷകള്‍ തകര്‍ത്തില്ല. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും മികച്ച പ്രതികരണമാണ് വരുന്നതും. ഇത് ഇളയദളപതിയുടെ തിരിച്ചുവരവാണെന്ന് പ്രേക്ഷകര്‍ പറയുന്നു.