ഏഷ്യാകപ്പ്: ഇന്ത്യക്ക് സമനില

0
56

ധാക്ക: ഏഷ്യാകപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ദക്ഷിണ കൊറിയയോട് സമനില . ഗുര്‍ജന്ത് സിങാണ് അവസാന മിനിറ്റില്‍ നേടിയ ഗോളിലാണ് ഇന്ത്യ സമനില കണ്ടെത്തിയത്.

കളി തീരാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കവേ അവസാന നിമിഷങ്ങളിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. 41-ാം മിനിറ്റിലാണ് കൊറിയ ലീഡ് നേടിയത്. ലീ ജുങ്ജുനാണ് കൊറിയക്കായി ഗോള്‍ നേടിയത്.

സൂപ്പര്‍ ഫോറിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ വ്യാഴാഴ്ച മലേഷ്യയെ നേരിടും. ടൂര്‍ണമെന്റില്‍ പൂള്‍ എയില്‍ നിന്ന് ജപ്പാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവരെ തോല്‍പിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നത്.