ഒഡീഷയിലെ പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം.

0
42

ഭുവനേശ്വര്‍: ഒഡീഷയില്‍ ബലാസോറെ ജില്ലയില്‍ പടക്ക നിര്‍മ്മാണശാലയില്‍  സ്ഫോടനം.

ഒരു കുട്ടിയുള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച പടക്ക നിര്‍മ്മാണശാലയിലാണ് ദുരന്തം ഉണ്ടായത്. പടക്ക നിര്‍മ്മാണശാല ഉടമയുടെ മകനും സ്ഫോടനത്തില്‍ മരിച്ചു.