കാക്കനാടന്‍റെ ഓര്‍മ്മകള്‍ക്ക് ആറു വയസ്; അനുസ്മരണം ഇന്ന് കൊല്ലം പ്രസ്ക്ലബില്‍

0
100

തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായി നിലകൊണ്ട കാക്കനാടന്‍ ഓര്‍മ്മയായിട്ട് ആറുവര്‍ഷം പൂര്‍ത്തിയാകുന്നു. കാക്കനാടന്‍ എന്ന സര്‍ഗവിസ്മയത്തെ ഇന്നു കേരളം അനുസ്മരിക്കുകയാണ്. കൊല്ലം പ്രസ്ക്ലബിലാണ് കാക്കനാടന്‍ അനുസ്മരണം നടക്കുന്നത്.

നോവല്‍, ചെറുകഥ, യാത്രാനുഭവങ്ങള്‍ എന്നിങ്ങനെ മലയാള സാഹിത്യശാഖയിലെ വിവിധ വിഭാഗങ്ങളില്‍ നൂറ്റിനാല്പതില്‍ അധികം രചനകള്‍ കാക്കനാടന്‍റെതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.

മലയാള സാഹിത്യകാരന്മാരും, കാക്കനാടനുമായി ഹൃദയബന്ധം ഉള്ളവരും ഇന്നു കാക്കനാടന്‍ സ്മരണ പുതുക്കി കൊല്ലം പ്രസ് ക്ലബില്‍ ഒത്തുചേരും. വൈകുന്നേരം മൂന്നിനാണ് അനുസ്മരണം നടക്കുന്നത്.