ഗൂഗിള്‍ ഡൂഡില്‍ ഇന്ന് സംഗീത സംബന്ധമായ ഓര്‍മ്മ പുതുക്കല്‍

0
62

ഗൂഗിള്‍ ഡൂഡില്‍ ഇന്ന് സംഗീത സംബന്ധമായ ഓര്‍മ്മ പുതുക്കലാണ്
ആദ്യത്തെ ‘ആധുനിക സംഗീത സ്റ്റുഡിയോയുടെ’ അറുപത്തിയാറാം വാര്‍ഷികം ആഘോഷിക്കുകയാണ് ഗൂഗിള്‍. ഒരു പുതിയ സംഗീത ലോകത്തിലേക്ക് വഴിതെളിച്ച ശബ്ദങ്ങള്‍ രൂപാന്തരപ്പെട്ടത് ഈ ഇലക്‌ട്രോണിക് മ്യൂസിക് സ്റ്റുഡിയോയില്‍ നിന്നാണ്. ഇന്ന് സംഗീതലോകം വളര്‍ന്ന് പന്തലിച്ചുകഴിഞ്ഞു. വളരെ വ്യത്യസ്തമായ സാങ്കേതികവിദ്യകളിലൂടെ സംഗീതമേഖല മുന്നോട്ട് കുതിക്കുകയാണ്.

ഇലക്‌ട്രോണിക് മ്യൂസിക് സ്റ്റുഡിയോയുടെ ആനിമേഷന്‍ ആണ് ലോഗോയായി ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. ബെര്‍ലിന്‍ കേന്ദ്രീകൃത ചിത്രകാരനായ ഹെന്നിംഗ് വാഗെന്‍ബര്‍ത്ത് ആണ് ഇന്നത്തെ ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വെര്‍ണര്‍ മേയര്‍ എപ്പിര്‍മര്‍, റോബര്‍ട്ട് ബേയര്‍, ഹെര്‍ബര്‍ട്ട് ഇമിര്‍ട്ട് എന്നിവരാണ് ആധുനിക സംഗീത സ്റ്റുഡിയോക്ക് ജന്‍മം നല്‍കിയത്.

പല തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ശബ്ദങ്ങള്‍ ഉണ്ടാക്കാനും, അവ കുട്ടിച്ചേര്‍ക്കാനും, എഡിറ്റ് ചെയ്യാനുമെല്ലാം ഈ സ്റ്റുഡിയോയെ അവര്‍ സജ്ജമാക്കിയിരുന്നു.