ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാമത് കോണ്‍ഗ്രസ് ബെയ്ജിങ്ങില്‍

0
31

ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാമത് കോണ്‍ഗ്രസ് ബെയ്ജിങ്ങില്‍ തുടങ്ങി. സമ്മേളനത്തില്‍ മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ചൈനയില്‍ പാര്‍ട്ടി സമ്മേളനം ചേരുന്നത്.

പ്രസിഡന്റും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി രണ്ടാംതവണയും സ്ഥാനത്ത് തുടരാന്‍ സാധ്യതയുണ്ട്. സമ്മേളനത്തില്‍ പൊളിറ്റ് ബ്യൂറോയിലേക്കും പരമോന്നത അധികാര കേന്ദ്രമായ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുമുള്ള അംഗങ്ങളെ തിരഞ്ഞെടുക്കും. ചെയര്‍മാന്‍ സ്ഥാനം പുനഃസ്ഥാപിക്കുന്നതോടെ സമാനതകളില്ലാത്ത അധികാരം ഷിക്ക് ലഭിക്കും. തുടര്‍ച്ചയായി രണ്ടുതവണയേ പ്രസിഡന്റ് പദവിയില്‍ തുടരാനാവൂ എന്ന ഭരണഘടനാവ്യവസ്ഥ ഇതോടെ ഷിക്ക് മറികടക്കാനാവും.

ഭരണഘടനയില്‍ ഷി ജിന്‍ പിങ്ങിന്റെ പേരില്‍ സിദ്ധാന്തം ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിക്ക് ഈയിടെ കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. ഇതിന് കോണ്‍ഗ്രസില്‍ അന്തിമ അംഗീകാരം നല്‍കും. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.

പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ വിഭാഗത്തിന്റെ മേധാവിയായ വാങ് ഖ്വിഷാന് പദവിയില്‍ തുടരാന്‍ സമ്മേളനം അനുമതി നല്‍കിയേക്കും. വിശ്വസ്തനായ വാങ്ങിനെ നിലനിര്‍ത്തുന്നതിലൂടെ ഭാവിയില്‍ പ്രായപരിധി മറികടന്ന് അധികാരത്തില്‍ തുടരാനുള്ള മുന്നൊരുക്കമാണ് ഷി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.