ന്യൂഡല്‍ഹി: ജനഗണമനയ്ക്ക് തുല്യമായ പദവി വന്ദേമാതരത്തിനും നല്കാന് കഴിയില്ലന്ന് ഹൈക്കോടതി.ഡല്‍ഹി സ്വദേശിയായ ഗൗതം ആര് മൊറാര്ക്കറാണ് വന്ദേമാതരത്തിന് ദേശീയ ഗാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
പരാതിക്കാരന്റെ കാഴ്ചപ്പാടിനോട് യോജിക്കുന്നുണ്ടെങ്കിലും വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യ പദവി നല്കാന് കഴിയില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റീസ് ഗീതാ മിത്തല്‍ ജസ്റ്റീസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഗൗതമിന്റെ ഹര്‍ജിയെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തു.