ട്യൂഷനെടുക്കുന്ന അധ്യാപകരെക്കുറിച്ച് അന്വേഷണം തുടങ്ങി

0
41

തിരുവനന്തപുരം : ബാലാവകാശ കമ്മിഷന്‍ നിര്‍ദേശത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ ചട്ടത്തിനു വിരുദ്ധമായി ഫീസ് വാങ്ങി ട്യൂഷനെടുക്കുന്ന അധ്യാപകരെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. സര്‍ക്കാര്‍ – എയിഡഡ് സ്കൂളുകളിലെ അധ്യാപകരെക്കുറിച്ചാണ് അന്വേഷണം. ഇതു സംബന്ധിച്ച് സംസ്ഥാന ബാലവാകശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു വിശദീകരണം തേടിയിരുന്നു.

സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ ഫീസ് വാങ്ങി ട്യൂഷനെടുക്കുന്നത് കേരള വിദ്യാഭ്യാസ ചട്ടത്തിനെതിരാണ്. അതേസമയം സ്കൂളിലെ പ്രധാനാധ്യാപകന്റെ അനുവാദത്തോടെ ദിവസം രണ്ടുമണിക്കൂര്‍ പരാമവധി നാലു വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ട്യൂഷനെടുക്കാമെന്നു നിയമമുണ്ട്.