താജ്‌മഹല്‍ പണ്ട്‌ ശിവക്ഷേത്രമായിരുന്നുവെന്ന്‌ ബിജെപി രാജ്യസഭാംഗം

0
43


ലഖ്നൗ: തേജോമഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹല്‍ എന്ന് ബിജെപി രാജ്യസഭാംഗം വിനയ് കത്യാര്‍. താജ്മഹല്‍ നിര്‍മിക്കാനായി ഷാജഹാന്‍ ആ ക്ഷേത്രം തകര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താജ്മഹല്‍ തകര്‍ക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനയ് കത്യാറിന്റെ പരാമര്‍ശം.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് നേരത്തെ ബി.ജെ.പി നേതാവ് സംഗീത് സോം പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശം വിവാദമായതോടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ ഇടപെടുകയും താജ്മഹല്‍ ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പുകൊണ്ട് നിര്‍മ്മിച്ചതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഈ മാസം 26 ന് താജ്മഹലും ആഗ്ര കോട്ടയും സന്ദര്‍ശിക്കുമെന്നും ‍അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപി രാജ്യസഭാംഗവും വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിട്ടുള്ളത്.