തിരക്കഥയുണ്ടോ കേള്‍ക്കാന്‍ ആമിര്‍ ഖാന്‍ തയ്യാര്‍

0
46

മുംബൈ : തിരക്കഥയുണ്ടോ കേള്‍ക്കാന്‍ ആളുണ്ട്.തിരക്കഥ കൈലുണ്ടെങ്കില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ നിങ്ങളുടെ കഥകേള്‍ക്കാന്‍ തയ്യാറാണ്. എന്നുമാത്രമല്ല തിരക്കഥ ഇഷ്ടപ്പെട്ടാല്‍ നിര്‍മ്മിക്കാനുള്ള പൂര്‍ണപിന്തുണയും.സിനിസ്ഥാന്‍ എന്ന സ്ഥാപനമാണ് ഇത്തരത്തിലൊരു തിരക്കഥാ മത്സരം സംഘടിപ്പിക്കുന്നത്.

രാജ്യമൊട്ടാകെയുള്ള ആളുകളില്‍ നിന്നും തിരക്കഥകള്‍ ക്ഷണിച്ചിരിക്കുകയാണ്

ആമിര്‍ഖാനൊടോപ്പം രാജ്കുമാര്‍ ഹിറാനി, ജൂഹി ചതുര്‍വേദി, അര്‍ജുന്‍ രാജബലി എന്നിവര്‍ ചേര്‍ന്ന ജൂറിയാണ് മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കുക.

മികച്ച അഞ്ച് തിരക്കഥകള്‍ക്കാണ് പ്രതിഫലം നല്‍കുക. എറ്റവും മികച്ച തിരക്കഥയ്ക്ക് 25 ലക്ഷം. രണ്ടാമതെത്തുന്ന ആള്‍ക്ക് 10 ലക്ഷം. മൂന്നും നാലും അഞ്ചും സ്ഥാനത്തിന് ഏഴ് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെയാണ് സമ്മാനം. സിനിസ്ഥാന്‍ എന്ന സ്ഥാപനമാണ് തുക സ്പോണ്‍സര്‍ ചെയ്യുന്നത്. ഈ അഞ്ച് തിരക്കഥകളും സിനിമയാക്കാന്‍ വേണ്ട സഹായങ്ങളും ആമിര്‍ ഖാന്‍ ചെയ്യും.

അടുത്ത വര്‍ഷം ജനുവരി പതിനഞ്ചുവരെ തിരക്കഥകള്‍ അയക്കാം.