ദിലീപ്‌ ഒന്നാം പ്രതിയാകും

0
53

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ്‌ ഒന്നാം പ്രതിയായേക്കും. പൊലീസിന്റെ കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രിതിയാക്കാനാണ്‌ തീരുമാനം. ആക്രമണം നടത്തിയ ആളും ആക്രമണത്തിന്‌ നിര്‍ദേശം നല്‍കിയ ആളും തമ്മില്‍ വ്യത്യാസം ഇല്ലെന്നാണ്‌ പൊലീസിന്റെ നിലപാട്‌. ഇതോടെ ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനി രണ്ടാം പ്രതിയാകും.

നടിയെ ആക്രമിച്ചത്‌ ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നും ഗൂഢാലോചന നടത്തിയത്‌ കൃത്യത്തില്‍ പങ്കെടുത്തതിന്‌ തുല്യമാണെന്നും അന്വേഷണ സംഘം. കൃത്യം നടത്തിയവര്‍ക്ക്‌ നടിയോട്‌ മുന്‍വൈരാഗ്യം ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. നിലവില്‍ കേസിലെ 11-ാം പ്രതിയാണ്‌ ദിലീപ്‌.

അതേസമയം, നാളെ അന്വേഷണ സംഘം പ്രത്യേക യോഗം ചേരുന്നുണ്ട്‌. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും പങ്കെടുക്കും. യോഗത്തില്‍ കുറ്റപത്രം ഒന്നുകൂടി വിശകലനം ചെയ്‌തശേഷമായിരിക്കും കോടതിയില്‍ സമര്‍പ്പിക്കുക. ഉന്നത ഉദ്യോഗസ്ഥരുമായി അവസാനഘട്ട ചര്‍ച്ച നടത്തിയശേഷം അടുത്തയാഴ്‌ച കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റിനു മുമ്പില്‍ സമര്‍പ്പിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.