ദുബായ് എയര്‍ ഷോ മേള ഒരുങ്ങുന്നു

0
35

ദുബായ്: ദുബായ് എയര്‍ ഷോ മേള ഒരുങ്ങുന്നു. ലോകത്തിലെ പ്രശസ്തമായ എല്ലാ വിമാനക്കമ്പനികളും മേളയിലെത്തും. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ആദ്യമായി എത്തുന്നു എന്ന സവിശേഷത കൂടി ഇത്തവണത്തെ എയര്‍ ഷോയ്ക്കുണ്ട്.

72,500 സന്ദര്‍ശകരെയാണ് ഷോയില്‍ പ്രതീക്ഷിക്കുന്നത്. രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് പ്രദര്‍ശന സമയം.

ഈ വര്‍ഷം 1200 പ്രദര്‍ശകരാണ് മേളയിലെത്തുന്നതെന്ന് ദുബായ് ഏവിയേഷന്‍ സിറ്റി കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഖലീഫ അല്‍ സഫിന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

എല്‍ ഫുര്‍സാന്‍, എയര്‍ബസ് എ 350, അന്റനോവ്, ഫ്രഞ്ച് എയര്‍ഫോഴ്സ് ദസൗള്‍ട് റാഫേല്‍ എന്നിവയ്ക്കൊപ്പം ചൈനയുടെ ഒരു സംഘവും ഇത്തവണ അഭ്യാസങ്ങളുമായി എത്തും.