പെട്രോളും ഡീസലും ഇനി ഓണ്‍ലൈന്‍ വഴി

0
38

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി പെട്രോളും ഡീസലും വില്‍ക്കാന്‍ പദ്ധതി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് പെട്രോളും ഡീസലും ഇവയുടെ മറ്റ് ഉത്പന്നങ്ങളും വില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ വഴി പെട്രോളും ഡീസലും വില്‍ക്കാനും ആവശ്യക്കാരുടെ വീട്ട് പടിക്കല്‍ വിതരണം ചെയ്യാനും സാങ്കേതികമായി സാധ്യമാണന്ന് പ്രൈസ്വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഇന്ത്യയിലെ ഓയില്‍ & ഗ്യാസ് വിഭാഗം തലവന്‍ ദീപാക് മഹുര്‍കാര്‍ വ്യക്തമാക്കി. പെട്രോള്‍ പമ്പുകളില്‍ എത്താന്‍ മൈലുകളോളം സഞ്ചരിക്കേണ്ടി വരുന്ന ഗ്രാമീണ മേഖലകളില്‍ പദ്ധതി വിജയകരമായിരിക്കും.

ഇന്ധനം കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കുക എന്നത് വെല്ലുവിളിയാണെന്ന് മുന്‍ ഒഎന്‍ജിസി ചെയര്‍മാനും എംഡിയുമായ ആര്‍ എസ് ശര്‍മ പറഞ്ഞു. അതേസമയം സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇത് വാണിജ്യപരമായി മാറ്റാവുന്ന മാതൃകയാണ്.

എന്നാല്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന പെട്രോളിന്റെ വില സംബന്ധിച്ചും വിദഗ്ധര്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. വില കൂടാതെ സര്‍വീസ് ചാര്‍ജും ഡെലിവറി ചാര്‍ജും ആളുകള്‍ അധികമായി നല്‍കേണ്ടി വരും.