മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ദീപാവലി ആശംസ നേര്‍ന്നു

0
53

തിരുവനന്തപുരം:ഇന്ന് ദീപാവലി.നാടെങ്ങും ദീപാവലി ആഘോഷത്തിലാണ്.ദീപാവലി ദീപങ്ങളുടെ ഉത്സവമാണ് കൂടെ പ്രകാശത്തിന്‍റെയും. പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും നാടെങ്ങും ദീപാവലി ആഘോഷത്തിലാണ്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണര്‍ പി സദാശിവവും ദീപാവലി ആശംസകള്‍ നേര്‍ന്നു.

ജനങ്ങളില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വിജ്ഞാനത്തിന്റെയും വെളിച്ചം പരത്തുന്നതാകട്ടെ ദീപാവലി ആഘോഷമെന്നും  പറഞ്ഞു.