മോഹന്‍ലാല്‍ ആകര്‍ഷിക്കും പക്ഷെ, അടുക്കില്ല

0
42

തിരുവനന്തപുരം: എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള നൈസര്‍ഗ്ഗികമായ കഴിവ് മോഹന്‍ലാലിനുണ്ടെങ്കിലും എല്ലാവരുമായി അങ്ങനെ അടുക്കില്ലെന്ന് നടന്‍ മധു. സൗഹൃദങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിലും ലാലിന് വല്ലാത്തൊരു വൈദഗ്ദ്ധ്യമുണ്ട്. അതുതന്നെയാണ് തന്നെയും ലാലിലേക്ക് അടുപ്പിച്ചത്. അതല്ലാതെ തന്റെ മഹത്വങ്ങളൊന്നുമല്ലെന്നും മധു. ജ്യേഷ്ഠനോടുള്ള വാത്സല്യമാണ് ലാലിന് മധുവിനോടുള്ളത്.

അടുക്കുന്നവരുമായി വളരെ ദൃഢമായൊരു ബന്ധം പുലര്‍ത്താന്‍ ലാലിന് കഴിയുന്നു. അത് സത്യസന്ധമാണ്. സൗഹൃദം വെച്ചുപുലര്‍ത്തുന്ന ഒരേയൊരു നടന്‍ മലയാളത്തില്‍ ലാല്‍ മാത്രമാണ്.

ലാലിനേക്കാള്‍ ഒരുപാട് പ്രായമുണ്ടെനിക്ക്. പക്ഷേ സൗഹൃദത്തിന് അതൊരു വിലങ്ങുതടിയായിട്ടില്ല. കളിച്ചുചിരിച്ചാണ് തങ്ങള്‍ സമയം ചെലവഴിക്കുന്നതെന്നും മധു പറഞ്ഞു. അതല്ലാതെ സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചൊന്നും ഒരക്ഷരം മിണ്ടാറില്ല.

ലാല്‍ ഒരു വേഴ്സറ്റൈല്‍ ആക്ടറാണ്. അങ്ങനെ ചുരുക്കം ചില നടന്മാരെ നമുക്കുള്ളൂ.
മികച്ച നടന്മാര്‍ എന്ന് നാം വിളിക്കുന്ന അഭിനേതാക്കളെ എടുത്തുകൊള്ളൂ. അവര്‍ ഏത് ഭാഷയിലുള്ളവരുമാകട്ടെ, അവരെല്ലാം ഏതെങ്കിലും ഒരു ആസ്പെക്ട്സില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കും. ലാലിന്റെ കാര്യം അതല്ല. അഭിനയത്തിന്റെ എല്ലാ മേഖലയിലും സമഗ്രാധിപത്യം കാണാം. അതിനായി പ്രത്യേകിച്ച് ഹോം വര്‍ക്കോ പേപ്പര്‍ വര്‍ക്കുകളോ ലാല്‍ നടത്തുന്നില്ല. അത് സംഭവിക്കുകയാണ്. വാസന, സിദ്ധി എന്നൊക്കെ പറയുന്നത് അതിനെയാണ്.

വരദാനമായി ലഭിച്ച ആ സിദ്ധികളെ ഒരു താപസമനസ്സോടെ കാത്തുസൂക്ഷിക്കാനും ലാലിന് കഴിയുന്നുണ്ട്. അതിനുവേണ്ടി എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും ഒരുക്കമാണ്. ലൊക്കേഷനിലൊക്കെ രാവന്തിയോളം പണിയെടുക്കുന്നത് കണ്ടിട്ടുണ്ട്. മറ്റേതൊരു ആര്‍ട്ടിസ്റ്റാണെങ്കിലും ഒരല്‍പ്പം മുറുമുറുപ്പൊക്കെ കാട്ടിയെന്നിരിക്കും. പക്ഷേ ലാലിന് ഒരു ഭാവവ്യത്യാസവും ഉണ്ടാകില്ല