യാത്രാ വിലക്ക്‌: ട്രംപിന്‌ വീണ്ടും തിരിച്ചടി

0
48


ന്യൂയോര്‍ക്ക്‌: എട്ട്‌ രാജ്യങ്ങള്‍ക്ക്‌ കൂടി യാത്രാ വിലക്ക്‌ വ്യാപിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്‌ തിരിച്ചടി. ട്രംപിന്റെ വിലക്കിനെതിരെ ഹവായ്‌ ഡിസ്‌ട്രിക്ട്‌ കോടതി രംഗത്തെത്തി. ട്രംപിന്റെ ഉത്തരവ്‌ നടപ്പാക്കുന്നത്‌ കോടതി താത്‌കാലികമായി തടഞ്ഞു. ഇത്തരം വിലക്ക്‌ ഏര്‍പ്പെടുത്താനുള്ള നിയമപരമായ അവകാശം അമേരിക്കന്‍ പ്രസിഡന്റിനില്ലെന്ന്‌ കോടതി ഉത്തരവിട്ടു.

ഉത്തരകൊറിയ, വെനിസ്വേല, ഇറാന്‍, ചാഡ്‌, ബിലിയ, സോമാലിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ്‌ പുതുതായി ട്രംപ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. ട്രംപിന്റെ വിലക്ക്‌ ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ്‌ കോടതിയുടെ ഇടപെടല്‍.