വാതുവെപ്പ് നടത്തിയ പാക് താരത്തിന് 5 വര്‍ഷം വിലക്ക്

0
39

ഇസ്ലാമാബാദ്: വാതുവെപ്പ് നടത്തിയതായി കണ്ടെത്തിയ പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഖാലിദ് ലത്തീഫിന് 5 വര്‍ഷത്തെ വിലക്കും പത്തു ലക്ഷം രൂപ പിഴയും വിധിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ട്രിബ്യൂണലിന്റേതാണ് നടപടി. ദുബായില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണ് വാതുവെപ്പ് നടന്നത്.

നേരത്തെ കേസില്‍ ടെസ്റ്റ് ഓപ്പണിങ് ബാറ്റ്സ്മാനായ ഷര്‍ജീല്‍ ഖാന് ട്രിബ്യൂണല്‍ 5 വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ലത്തീഫ് വാതുവെപ്പുകാരനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി എട്ട്, ഒമ്പത് തിയ്യതികളില്‍ നടന്ന മത്സരങ്ങളിലാണ് വാതുവെപ്പ് നടന്നത്. ലത്തീഫിനെ ഷര്‍ജീല്‍ ഖാനാണ് വാതുവെപ്പുകാർക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.എന്നാല്‍ ട്രിബ്യൂണല്‍ നടപടിക്കെതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.